റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

റവന്യൂ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങൾ

ഐ.എൽ.ഡി.എം.-ൽ നിന്നുളള പ്രസിദ്ധീകരണങ്ങൾ

റവന്യൂ ഗൈഡ്        

            റവന്യൂ വകുപ്പിന്റെ പരിധിയിൽ വരുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് സമഗ്രവും ആധികാരികവുമായി പ്രതിപാദിക്കുന്ന റവന്യൂ ഗൈഡ് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഒരു പോലെ പ്രയോജനകരമായ രീതിയിൽ എല്ലാ വർഷവും റവന്യൂ വകുപ്പിനു വേണ്ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. 

റവന്യൂ വാർത്ത

            റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ആനുകാലിക വിവരങ്ങളും സർക്കാർ ഉത്തരവുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പൊതു ജനങ്ങൾക്കും വിശിഷ്യാ ജീവനക്കാർക്കും പ്രയോജനകരമായ രീതിയിൽ ‘റവന്യൂ വാർത്ത’ എന്ന ത്രൈമാസിക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പൗരാവകാശ രേഖ

            സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലേയ്ക്ക് സമയബന്ധിതമായി എത്തിക്കുകയും ജനങ്ങളുടെ പൗരാവകാശങ്ങൾക്ക് മുൻഗണന നൽകുന്നതിനും ലാൻഡ് റവന്യൂ വകുപ്പിൽ സേവനാവകാശ നിയമം നടപ്പിലാക്കുന്നതിനായി, 11/10/2010-ലെ സ.ഉ.(സാ:) 4611/10/റവ നമ്പർ പ്രകാരം റവന്യൂ വകുപ്പിന്റെ സമഗ്ര വിവരങ്ങൾ അടങ്ങിയ പ്രമാണിക രേഖയായ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു. നിയമം വന്നതിനുശേഷം ഓഫീസിൽ ലഭിക്കുന്ന എല്ലാത്തരം അപേക്ഷകളും വിജ്ഞാപനം ചെയ്തിട്ടുളള സേവനങ്ങളിൽ ഉൾപ്പെട്ടതാണെങ്കിൽ സേവനാവകാശ നിയമപ്രകാരമുളള മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത സമയപരിധിയ്ക്കുളളിൽ നൽകാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.