റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

 
 

റവന്യൂ ഭരണ സംവിധാനം

സ൪ക്കാ൪ വകുപ്പുകളുടെ മാതൃവകുപ്പായ റവന്യൂ വകുപ്പ് യാഥാസ്ഥിതിക ഭരണ ശൈലികളിൽ നിന്നും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് നവീന ഭരണക്രമങ്ങളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിരവധി ഭരണനി൪വ്വഹണ പ്രവ൪ത്തനങ്ങൾ വകുപ്പ് നി൪വ്വഹിച്ചു വരുന്നു. റവന്യൂ വരുമാനം, ഭൂമി സംരക്ഷണം, ഭൂവിനിയോഗം, ഭൂമി വിതരണം, ദുരന്ത നിവാരണം, തെരഞ്ഞെടുപ്പ്, കാനേഷുമാരി, പൗരാവകാശ സംരക്ഷണം, സ൪ട്ടിഫിക്കറ്റ് സേവനങ്ങൾ, സാമൂഹ്യനീതി, ക്ഷേമ പ്രവ൪ത്തനങ്ങൾ, ഭൂരേഖാ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ വകുപ്പിൽ കാര്യക്ഷമമായി കൈകാര്യം ചെയ്തു വരുന്നു. സേവന മേഖല കൂടുതൽ ശക്തവും, സുതാര്യവും ആക്കുന്നതിന് റവന്യൂ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

 

റവന്യൂ ദിനം

1885 മുതൽ 1924 രെ തിരുവിതാംകൂ൪ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവ൪മ്മ മഹാരാജാവ് 1886 ഫെബ്രുവരി 24-ാം തീയതി, ട്രാവൻകൂർ  സെറ്റിൽമെൻറ് വിളംബരം പുറപ്പെടുവിച്ചു. ഈ വിളംബര പ്രകാരം ഭൂമി മുഴുവൻ സ൪വ്വെ ചെയ്ത് കൈവശം തിട്ടപ്പെടുത്തി 1905-ാടെ സെറ്റിൽമെൻറ് റിക്കാ൪ഡുകൾ പൂ൪ത്തിയാക്കി. ഈ വിളംബരത്തിൻറെ ഓ൪മ്മ പുതുക്കൽ ആണ്  എല്ലാ വ൪ഷവും ഫെബ്രുവരി 24 റവന്യൂ ദിനമായിആചരിക്കുന്നത്.

 

ഭരണഭാഷ - മലയാളം

മാതൃഭാഷയായ മലയാളമാണ് റവന്യൂ വകുപ്പിൻെറ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ടുള്ളത്. ഭരണ രംഗത്ത് സുതാര്യതയും ജനപങ്കാളിത്തവും നിലനി൪ത്താൻ ജനങ്ങളുടെ ഭാഷയിൽ തന്നെ ഭരണം നടത്തണമെന്നത് തർക്കമറ്റ  സംഗതിയാണ്. ഭരണഭാഷ പ്രയോഗ പദ്ധതി പ്രാവ൪ത്തികമാക്കുന്നതിന് വകുപ്പ്തലത്തിൻ ഔദ്യോഗിക ഭാഷാ വകുപ്പിൽ നിന്നും എല്ലാ വ൪ഷവും സ൪ക്കാ൪ ജീവനക്കാ൪ക്ക് വിവിധ ഭരണഭാഷാ സേവന പുരസ്കാരങ്ങൾ നൽകി വരുന്നു. സെപ്റ്റംബ൪ മാസത്തിലാണ് പുരസ്കാരത്തിനുള്ള അപേക്ഷ