റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

 സംസ്ഥാന ഐ.റ്റി സെൽ (റവന്യൂ) മുഖേന വിവിധ ഇഗവേണൻസ് പദ്ധതികൾ റവന്യൂ വകുപ്പിൽ നടപ്പിലാക്കി വരുന്നു.

ഡിജിറ്റൽ ഇന്‍ഡ്യ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷൻ പ്രോഗ്രാം (DILRMP)

ഇഗവേണൻസിൻറെ ഭാഗമായി കേന്ദ്രാവിഷ്‌കൃത ഭൂരേഖ കമ്പ്യൂട്ടർവത്കരണപദ്ധതി, റവന്യൂ ഭരണശാക്തീകരണം, ഭൂരേഖ നാളതീകരണം എന്നീ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടാണ് ദേശീയതലത്തിൽ ഡി.ഐ.എൻ.എൽ.ആർ.എം.പി പദ്ധതി നടപ്പിലാക്കുന്നത്. ഭൂമി സംബന്ധിച്ച എല്ലാ രേഖകളുടെയും കമ്പ്യൂട്ടർവത്കരണം, മാപ്പുകളുടെ ഡിജിറ്റൈസേഷൻ, സർവ്വേ സെറ്റിൽമെൻറ് രേഖകളുടെ നാളതീകരണം, രജിസ്ട്രേഷൻ വകുപ്പിന്റെ കമ്പ്യൂട്ടർവത്കരണം, കമ്പ്യൂട്ടർ ശൃംഖലയിലൂടെ റവന്യൂ  രജിസ്ട്രേഷൻ  സർവ്വേ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ വിവിധ ഘടകങ്ങൾ. ഇതിൻറെ ഭാഗമായി റവന്യൂ വകുപ്പിൽ ReLIS എന്ന പദ്ധതി 15.09.2011 ന് പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ ആരംഭിച്ചു.ഡി.ഐ.എൽ.ആർ.എം.പി പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച വിവിധ ൺലൈൻ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടും പുതിയ സങ്കേതങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടും സംസ്ഥാനത്തുടനീളം ILIS (Integrated Land Information System) നടപ്പിലാക്കി വരുന്നു.

ഭൂവിവരങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണം (Textual Data Digitization)

സംസ്ഥാനത്തെ റീസര്‍വ്വെ പൂര്‍ത്തിയായതും അല്ലാത്തതുമായ എല്ലാ വില്ലേജുകളിലേയും ഭൂവിവരങ്ങള്‍ ഘട്ടംഘട്ടമായി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. റീസര്‍വ്വെ പൂര്‍ത്തിയായ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, തണ്ടപ്പേർ രജിസ്റ്റര്‍ എന്നിവ ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈൻ സേവനങ്ങളായ ഇ-പോക്കുവരവും ഇ-പെയ്‌മെൻറ് വഴിയുള്ള ഭൂനികുതി ശേഖരണവും നടപ്പിലാക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. അനുക്രമമായി തണ്ടപ്പേര്‍ വിവരങ്ങളും ഡിജിറ്റൈസ് ചെയ്ത് ഭൂരേഖ സംവിധാനവുമായി സംയോജിപ്പിക്കുന്നു. സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 1649 വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി വിവരങ്ങളും 1000-ല്‍പ്പരം വില്ലേജുകളിലെ തണ്ടപ്പേര്‍ വിവരങ്ങളും ഇതിനകം തന്നെ ഡിജിറ്ററൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.കൂടാതെ വില്ലേജ് ഓഫീസുകളിലെ പ്രധാനപ്പെട്ട രേഖകളായ അടിസ്ഥാനഭൂനികുതി രജിസ്റ്റര്‍, തണ്ടപ്പേർ രജിസ്റ്റർ, എ രജിസ്റ്റർ, എഫ്.എം.ബി എന്നിവ കേടുപാടുകള്‍ കൂടാതെ സ്‌കാന്‍ ചെയ്ത് ഡിജിറ്റൽ രൂപത്തില്‍ മാറ്റി റിലിസുമായി ഇൻറഗ്രേറ്റ് ചെയ്യുന്നതിന് നിയമാനുസൃത ടെണ്ടന്‍ഡർ മുഖേന സ്മാര്‍ട്ട് ഐ.റ്റി സൊല്യൂഷന്‍ എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുള്ളതും ടി ഏജന്‍സി 01/11/2019 മുതൽ പ്രസ്തുത പ്രവര്‍ത്തി ആരംഭിച്ചിട്ടുള്ളതാണ്.

ഇ ഓഫീസ്

കടലാസ് രഹിത ഓഫീസ് പദ്ധതിയായ ഇ ഓഫീസ് സംവിധാനം ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ കളക്‌ട്രേറ്റുകളിലും തെരഞ്ഞെടുക്കപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ലാന്‍ഡ റവന്യൂ കമ്മീഷണറേറ്റിലും പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഇ-ഡിസ്ട്രിക്ട് പദ്ധതി

വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കാവശ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുളള പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി. എപ്പോഴും, എവിടെ നിന്നു വേണമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കുന്നതിനും അവ കൈപ്പറ്റുന്നതിനുമുള്ള ഓണ്‍ലൈൻ സംവിധാനമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വില്ലേജ്/താലുക്ക് ഓഫീസുകളില്‍ നിന്നും നല്‍കിവരുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റുകൾ ഈ പദ്ധതി മുഖേന വില്ലേജ് ഓഫീസറുടെ/തഹസില്‍ദാരുടെ ഡിജിറ്റൽ ഒപ്പോടുകൂടി ഓണ്‍ലൈനായി നല്‍കിവരുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ സംസ്ഥാനത്തൊട്ടാകെ 4.93 കോടിയില്‍പരം സര്‍ട്ടിഫിക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്

ഇ-പെയ്‌മെൻറ്

റവന്യൂ വകുപ്പിലെ വിവിധ നികുതികൾ, സാമ്പത്തിക സേവനങ്ങൾ, വിവിധ ഇനം ഫീസുകള്‍ എന്നിവ ഇ-ട്രഷറി സംവിധാനവുമായി സംയോജിപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായ ഒരു ഇ-പെയ്‌മെൻറ് പ്ലാറ്റ്‌ഫോം എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വകുപ്പ് മുഖേന സര്‍ക്കാരിലേക്ക് പിരിച്ചെടുക്കേണ്ടണ്ടതായ നികുതികളും ഇതര ചാര്‍ജ്ജുകളും പൊതുജനങ്ങള്‍ക്ക് കമ്പ്യൂട്ടറിന്റേയോ സ്മാര്‍ട്ട് ഫോണിന്റേയോ സഹായത്തോടെ സ്വഗൃഹത്തിലിരുന്നു തന്നെ അടയ്ക്കുവാന്‍ സാധിക്കുന്ന വിപ്ലവകരമായ ഒരു പരിഷ്‌കാരമാണ് ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ സാദ്ധ്യമാകുന്നത്. 1649 വില്ലേജുകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്.

ഇ-പോസ് മെഷീന്‍

2019-20 സാമ്പത്തിക വര്‍ഷത്തിൽ റവന്യൂ വകുപ്പിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി നടത്തിയ വിപ്ലവകരമായ മാറ്റമാണ് ഇ-പോസ് മെഷീന്‍. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളെയും കറന്‍സി രഹിത പണമിടപാടിലേയ്ക്ക് മാറ്റുന്നതിനും പൊതു ജനം അടയ്ക്കുന്ന നികുതി പണം എത്രയും വേഗം സര്‍ക്കാര്‍ ഖജനാവില്‍ എത്തിയ്ക്കുന്നതിനും, വില്ലേജ് ഓഫീസുകളിലെ ജോലി ഭാരം ഒരു പരിധി വരെ കുറയ്ക്കുന്നതിനുമായി ഇ-പെയ്‌മെന്റ്, ഇ-ട്രഷറി എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഇ-പോസ് മെഷീന്‍. ആരംഭിച്ച് നാളിതുവരെ പ്രസ്തുത പദ്ധതിയിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടത്താന്‍ കഴിഞ്ഞത് വളരെ വലിയ നേട്ടമാണ്.

റവന്യൂ റിക്കവറി

കേരള റവന്യൂ റിക്കവറി നിയമപ്രകാരം 1968 ലുള്ള റിക്കവറി നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ റിക്വസിഷന്‍ അതോറിറ്റികളെയും ഉള്‍പ്പെടുത്തി ആര്‍.ആര്‍. ഓണ്‍ലൈൻ എന്ന വെബ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്. അര്‍ത്ഥനകള്‍ ഓണ്‍ലൈനായി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനും റവന്യൂ റിക്കവറി നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ കളക്ടറേറ്റ്തലം മുതല്‍ വില്ലേജ്തലം വരെ പ്രസ്തുത വെബ് ആപ്ലിക്കേഷന്‍ മുഖേന സ്വീകരിച്ചു വരുന്നു. 

വെബ്‌സൈറ്റ് വിലാസം-WWW.rr.kerala.gov.in

റവന്യൂ മിത്രം

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിലവിൽ റവന്യൂ വകുപ്പ് മന്ത്രിയ്ക്ക് നേരിട്ട് സമര്‍പ്പിക്കുന്ന പരാതികളുടെ ഓണ്‍ലൈൻ രൂപത്തിലുള്ള പുതുക്കിയ സംരംഭമാണ് R-MIRAM (Revenue  Minister’s Interactive ,Transparent,Redressal  and Assistance Mission) പൊതുജനത്തിന് സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് തലം വരെയുള്ള എല്ലാ റവന്യൂ ഓഫീസുകളിലെയും വിഷയങ്ങളെ സംബ'ിച്ചുള്ള പരാതി ഓണ്‍ലൈൻ മുഖേന അയയ്ക്കാനും പ്രസ്തുത പരാതിയുടെ നിലവിലെ സ്ഥിതി, മറുപടി എന്നിവ www.mitram.revenue.kerala.gov.in എന്ന പോര്‍ട്ടലിൽ ലഭ്യമാണ്. ഈ പോര്‍ട്ടൽ മുഖേന ഏതൊരു പരാതിയുടെയും നിലവിലെ സ്ഥിതി റവന്യൂ മന്ത്രിയുടെ ഓഫീസിൽ നിന്നും വീക്ഷിക്കാവുന്നതുമാണ്.

സംയോജിത ഓണ്‍ലൈൻ പോക്കുവരവ് (Online mutation)

ഭൂസംബ'മായി റവന്യൂ, രജിസ്‌ട്രേഷൻ, സര്‍വ്വേ വകുപ്പുകൾ നല്‍കുന്ന സേവനങ്ങളെ പരസ്പരം ബന്ധപ്പെടുത്തി, കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈൻ മുഖേന സാധ്യമാക്കുന്നു. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വസ്തുവിന്റെ പോക്കുവരവ് നടപടികള്‍ വേഗത്തിലും, സുതാര്യമായും, കുറ്റമറ്റ രീതിയിലും നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയാണ് സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് പദ്ധതി നടപ്പിലാക്കുന്നത്. 1649 വില്ലേജുകളിൽ ഓണ്‍ലൈൻ പോക്കുവരവ് സംവിധാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്. വ്യക്തിയുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പ്രസ്തുത ഭൂമിയുമായി ബ'പ്പെട്ട വിവരങ്ങള്‍ online മുഖേന അറിയാന്‍ കഴിയുന്ന സംവിധാനം ഇതിൻറെ ഭാഗമായി നിലവിൽ വന്നിട്ടുള്ളതാണ്.

ഓണ്‍ലൈൻ പോക്കുവരവ്

രജിസ്‌ട്രേഷൻ വകുപ്പിൽ ഓണ്‍ലൈനായി ആധാരം രജിസ്റ്റർ  ചെയ്യുമ്പോൾ തന്നെ പോക്കുവരവിനാവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പോക്കുവരവിനുള്ള അപേക്ഷ (ഫാറം 1ബി) ഭൂമി കൈമാറ്റം ചെയ്യപ്പെടുന്ന വില്ലേജ് ഓഫീസിലേയ്ക്ക് ഓണ്‍ലൈനായി ലഭിക്കുന്നു. വില്ലേജ് ഓഫീസര്‍ക്ക് രജിസ്‌ട്രേഷൻ വകുപ്പിൽ നിന്നുള്ള വിവരങ്ങളും (വസ്തു വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും വിവരങ്ങള്‍) ലാന്‍ഡ് റെക്കോര്‍ഡ്‌സ് വിവരങ്ങളും ഒരേ വെബ് പേജിൽ ലഭ്യമാകും. വിവരങ്ങള്‍ പരസ്പരം പൊരുത്തപ്പെടുകയും ട്രാന്‍സ്ഫർ ഓഫ് രജിസ്ട്രി ചട്ടപ്രകാരം മറ്റു നിയമതടസ്സങ്ങള്‍ ഒന്നും തന്നെയില്ലെങ്കിൽ അന്നേ ദിവസം തന്നെ വില്ലേജ് ഓഫീസര്‍ സബ്ഡിവിഷന്‍ ആവശ്യമില്ലാത്ത അപേക്ഷകൾ പോക്കുവരവ് ചെയ്യുകയും   ReLIS   മുഖേന കക്ഷിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് പോക്കുവരവ് നടപടികള്‍ പൂര്‍ത്തീകരിച്ച വിവരം അറിയിക്കുകയും ചെയ്യുന്നു. പോക്കുവരവിനു വിധേയമാകുന്ന സര്‍വ്വേ നമ്പരിലുള്ള ഭൂമിയുടെ എല്ലാ വിവരങ്ങളും ലാന്‍ഡ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ നാളതീകരിക്കപ്പെടുകയും ചെയ്യും. സബ്ഡിവിഷന്‍ ആവശ്യമുള്ള പോക്കുവരവ് അപേക്ഷകള്‍ വില്ലേജ് ഓഫീസർ പരിശോധിച്ച് തഹസീല്‍ദാര്‍ക്ക് അയയ്ക്കുന്നു. ആധാരങ്ങള്‍ രജിസ്റ്റർ ചെയ്യുമ്പോൾ സംഭവിക്കുന്ന പിഴവുകള്‍, ലാന്‍ഡ് റെക്കോര്‍ഡ്‌സ് വിവരങ്ങൾ പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ അപേക്ഷ ഹോള്‍ഡ് ചെയ്യാനുള്ള സൗകര്യവും ReLIS -ല്‍ ലഭ്യമാണ്.

ReLIS സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ, ട്രാന്‍സ്ഫർ ഓഫ് രജിസ്ട്രി ചട്ടങ്ങളില്‍ അനുശാസിക്കുന്ന രീതിയിൽ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും സംസ്ഥാനത്തെ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം കൃത്യമായും സുസ്ഥിരമായും സുതാര്യമായും സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുസമൂഹത്തിന് കാര്യക്ഷമമായ സേവനം ഉറപ്പുവരുത്താനും സാധിക്കും.

സ്മാര്‍ട്ട് റവന്യൂ ഓഫീസ്

നവീന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി സുതാര്യമായും, കാലതാമസം കൂടാതേയും പൗരന്മാര്‍ക്ക് സേവനം പ്രദാനം ചെയ്യുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഉദ്ദേശ്യം. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയുള്ള സര്‍ട്ടിഫിക്കറ്റ് സേവനങ്ങൾ, സംയോജിത ഓണ്‍ലൈൻ പോക്കുവരവ്, ഓണ്‍ലൈൻ ടാക്‌സ് പേയ്‌മെൻറ് തുടങ്ങിയവ സ്മാര്‍ട്ട് റവന്യൂ ഓഫീസിന്റെ ഭാഗമായി നടപ്പിലാക്കുന്നു. റവന്യൂ വകുപ്പിലെ വിവിധ സാമ്പത്തിക സേവനങ്ങള്‍ ക്രോഡീകരിച്ച് സത്വരവും സുതാര്യവുമായ റവന്യൂ ഭരണത്തിന് കളമൊരുക്കുവാൻ സ്മാര്‍ട്ട് റവന്യൂ ഓഫീസ് സഹായിക്കുന്നു.

മോഡേണ്‍ റിക്കാര്‍ഡ് റൂം

റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന വിലപ്പെട്ട രേഖകള്‍ കാലഹരണപ്പെടാതെ സൂക്ഷിക്കുവാന്‍ നവീന മാതൃകയിലുളള റിക്കാര്‍ഡ് റൂമുകള്‍ സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 9 ജില്ലകളി മോഡേൺ റിക്കാര്‍ഡ് റൂമുകൾ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കൂടാതെ സംയോജിത ലാന്‍ഡ് റെക്കോര്‍ഡ്‌സ് പദ്ധതിയുടെ ഭാഗമായി ലാന്‍ഡ് അസൈന്‍മെന്റ്, ലാന്‍ഡ് അക്വിസിഷൻ, ലാന്‍ഡ് റിലിംഗ്ക്വിഷ്‌മെൻറ്, ലാന്‍ഡ് റെക്കോര്‍ഡ്‌സ് മെയിന്റനന്‍സ്, ലാന്‍ഡ് ലീസ്, പബ്ലിക് ലാന്‍ഡ് ഇന്‍വെന്ററി, ഫെയര്‍വാല്യൂ ഇന്റഗ്രേഷന്‍, ഡാറ്റാ ബാങ്ക് ഇന്റഗ്രേഷന്‍, ജി.ഐ.എസ് മാപ്പുകളുമായുള്ള ഇന്റഗ്രേഷന്‍, ഇ-നാള്‍വഴി മുതലായ റവന്യൂ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായുള്ള റവന്യൂ പോര്‍ട്ടലും പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി പ്രോജക്ട് മോണിറ്ററിംഗ് സംവിധാനവും, ഇന്‍സ്‌പെക്ഷന്‍ ഓഡിറ്റിംഗ് സംവിധാനം (ഇ-ജമാബന്ദി), അസെറ്റ് മാനേജ്‌മെന്റ് സംവിധാനം എന്നീ പദ്ധതികളും തയ്യാറാക്കി വരുന്നു.