റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

ഏറ്റവും പുതിയ ഐസിടി സാങ്കേതികവിദ്യകൾ സ്വീകരിച്ച് സമയബന്ധിതവും തൃപ്തികരവുമായ സേവനങ്ങൾ നൽകുക എന്നതാണ് വകുപ്പിന്റെ ദൗത്യം . കമ്പ്യൂട്ടറൈസേഷൻ ഡിജിറ്റൈസേഷൻ, ഓട്ടോമേഷൻ, ഡിജിറ്റൽ റിസർ‌വെ, പ്രോസസ് റീ-എഞ്ചിനീയറിംഗ്, തടസ്സമില്ലാത്ത ഭരണത്തിന് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു

കൃത്യവും, കാര്യക്ഷമവുമായി ഭൂസംബന്ധമായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഭൂരേഖാ പരിപാലനത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക, പോക്കുവരവിന്റെ എല്ലാ നടപടികളും ഓൺലൈൻ സംവിധാനത്തിൽ കൊണ്ടുവരിക എന്നതിനോടൊപ്പം സർവ്വെ, റവന്യൂ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളുടെ സംയോജിതമായ പ്രവർത്തനവും ലക്ഷ്യം വെക്കുന്ന ഈ മിഷന് സംസ്ഥാനത്തെ ഭൂരേഖകളുടെ ആധുനിക വത്കരണത്തിൽ സുപ്രധാനമായ പങ്കാണ് വഹിക്കുവാനുള്ളത്.  സംസ്ഥാനത്ത് ഭൂമിയുടെ വർദ്ധിച്ച തോതിലുള്ള ആവശ്യകത, വിനിയോഗം,  ക്രയവിക്രയങ്ങൾ മുതലായവ ഭൂരേഖ പരിപാലനം കൂടുതൽ കൃത്യവും, കാര്യക്ഷമവുമാക്കേണ്ടതിന്റെ ആവശ്യം വിളിച്ചോതുന്നു. പ്രധാനമായും റവന്യൂ, സർവ്വേ , രജിസ്‌ട്രേഷൻ മുതലായ വകുപ്പുകളിലൂടെ നിലവിൽ നടപ്പാക്കിവരുന്ന ഭൂമിസംബന്ധമായ വിവിധ സേവനങ്ങളും, പദ്ധതികളും ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടത് ഭൂരേഖ പരിപാലനത്തിന് അത്യാവശ്യമാണ്.  പ്രസ്തുത  ആവശ്യം മുൻനിർത്തി എല്ലാ സർക്കാർ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കി വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഭൂരേഖകൾ ആധുനീകരിക്കുന്നതിനും സേവനങ്ങൾ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ഏറ്റവും സുതാര്യതയോടെയും, കുറ്റമറ്റ രീതിയിലും ഓൺലൈൻ ആയിതന്നെ ജനങ്ങളിലേക്ക് എത്തിക്കുവാനും ലക്ഷ്യമിടുന്നു.

  • റവന്യൂ സർവ്വെ രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഭൂരേഖ പരിപാലനത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുക.
  • ഭൂ രജിസ്‌ട്രേഷൻ നടപടികൾ ആധുനികവത്കരിക്കുക.
  • ഭൂമി പോക്കുവരവിന്റെ എല്ലാ നടപടികളും ഓൺലൈൻ സംവിധാനവുമായി സംയോജിപ്പിക്കുക.
  • ഭൂരേഖ പരിപാലനത്തിനായി ഇൻഫർമേഷൻ ടെക്‌നോളജിയിലധിഷ്ഠിതമായ ചട്ടക്കൂടുകൾ നിർണ്ണയിക്കുക.
  • ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) മുതലായ നൂതന മാപ്പിംഗ് സങ്കേതങ്ങൾ അവലംബിച്ച് കഡാസ്ട്രൽ സർവ്വെ ആധുനീകരിക്കുക.
  • സർവ്വെ ഡിജിറ്റൈസേഷൻ നടപടികൾ ഏകോപിപ്പിക്കുക.
  • കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ  ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻ പ്രോഗ്രാം നടത്തിപ്പിനായുള്ള സംസ്ഥാനത്തെ നോഡൽ ഏജൻസിയായി വർത്തിക്കുക.